Man arrested for leaking coast guard data to Pakistan
ന്യൂഡല്‍ഹി: ഇന്ത്യന്‍ തീരദേശ സംരക്ഷണ സേനയുടെ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റിന് നല്‍കിയ ആള്‍ പിടിയില്‍. ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹില്‍ ആണ് പിടിയിലായത്.
തുറമുഖ പട്ടണമായ ദ്വാരകയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ 200 രൂപ ദിവസ കൂലിക്കാണ് സേനയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ഏജന്റിന് കൈമാറിയിരുന്നത്. ഇപ്രകാരം 42,000 രൂപയോളം ഇയാള്‍ ഏജന്റില്‍ നിന്നും കൈപ്പറ്റിയിരുന്നു.
ഫെയ്‌സ്ബുക്കിലൂടെ പാകിസ്ഥാന്‍ ഏജന്റ് അസിമയെ പരിചയപ്പെട്ട ദിപേഷ് ഇയാളുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ തീരസംരക്ഷണ സേനയുമായി ബന്ധപ്പെട്ട വിവരങ്ങളും കപ്പലുകളുടെ വീഡിയോയുമടക്കം ഇയാള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു.ഇയാള്‍ വാട്‌സ് ആപ്പ് വഴി വിവരം കൈമാറുന്ന വിവരം ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Coast guard data, Areest, India, Pakistan
COMMENTS