മലയാളത്തിലെ, പ്രത്യേകിച്ചും മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നായ 'വല്യേട്ടന്‍' റീ റിലീസ...
മലയാളത്തിലെ, പ്രത്യേകിച്ചും മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നായ 'വല്യേട്ടന്‍' റീ റിലീസിന് ഒരുങ്ങുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റീ-റിലീസിനായി ഒരുങ്ങുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്. 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത 'വല്യേട്ടന്‍' ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.
ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. നിരവധി ഭാഷകളിലെ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് മോഹന്‍ സിത്താരയാണ്.
Key Words: Mammootty Movie, Valyetan
COMMENTS