മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നാനാ പടോലെ രാജിവച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ വ...
മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നാനാ പടോലെ രാജിവച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ തോല്‍വിയെത്തുടര്‍ന്നാണ് തീരുമാനം.
നിലവിലെ മഹായുതി 235 സീറ്റുകളും 49.6 ശതമാനം വോട്ട് ഷെയറും നേടി സമഗ്രമായ വിജയം കൈവരിച്ചിട്ടുണ്ട്. എംവിഎയ്ക്ക് 49 സീറ്റുകളും 35.3 ശതമാനം വോട്ട് ഷെയറും മാത്രമാണ് നേടാനായത്.
തിങ്കളാഴ്ച നാനാ പടോലെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹത്തിന്റെ രാജി പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
Key Words: Maharashtra Congress, Resigns, Nana Patole
COMMENTS