LDF complaint against P.V Anvar
ചേലക്കര: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി.വി അന്‍വറിന്റെ പാര്‍ട്ടിയായ ഡി.എം.കെയ്ക്കും സ്ഥാനാര്‍ത്ഥി എം.കെ സുധീറിനുമെതിരെ എല്‍.ഡി.എഫ് നേതാവ് എ.സി മൊയ്തീനാണ് പരാതി നല്‍കിയത്.
ഇവര്‍ ചേലക്കരയില്‍ 1000 വീട് വാഗ്ദാനം നല്‍കി വോട്ട് തേടുന്നുയെന്നാണ് പരാതി. ഇത്തരത്തില്‍ വാഗ്ദാനം നല്‍കി വോട്ടു തേടുന്നത് ഗുരുതരമായ തെരഞ്ഞെടുപ്പ് ലംഘനവും നിയമവിരുദ്ധവുമാണെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ നടപടി വേണമെന്നാണ് ആവശ്യം.
മണ്ഡലത്തില്‍ 1000 പേര്‍ക്ക് വീട് വച്ചു നല്‍കുമെന്നും അതിനുള്ള അപേക്ഷാഫോമുകള്‍ ഡി.എം.കെ ഓഫീസില്‍ ലഭിക്കുമെന്നും അതു വാങ്ങി പ്രദേശത്തെ ക്ഷേത്ര - മുസ്ലിം - പള്ളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ സഹിതം അപേക്ഷിക്കണമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുന്നുയെന്നാണ് പരാതി.
Keywords: P.V Anvar, DMK, Complaint, LDF, Election Commission
COMMENTS