KUWJ is against central minister Suresh Gopi
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സുരേഷ് ഗോപിയുടെ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ടെന്നും സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്നു പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നതെന്നും യൂണിയന്‍ വ്യക്തമാക്കി.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുനമ്പം വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോടുണ്ടായതെന്നും മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കി നില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം.
സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തയാറാവണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ ഇത്തരം മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് യൂണിയന്‍ അറിയിച്ചു.
Keywords: Suresh Gopi, KUWJ, BJP, Protest
COMMENTS