തിരുവനന്തപുരം: സീ പ്ലെയിനില്‍ ഇടത് സര്‍ക്കാര്‍ മേനിപറയുന്നതു കേട്ടാല്‍ ചിരിയാണ് വരുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മന്‍ചാണ്...
തിരുവനന്തപുരം: സീ പ്ലെയിനില്‍ ഇടത് സര്‍ക്കാര്‍ മേനിപറയുന്നതു കേട്ടാല്‍ ചിരിയാണ് വരുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2013 ല്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്തവരാണ് സി.പി.എമ്മുകാരെന്നും എന്തേ ഇപ്പോള്‍ മീന്‍ കുഞ്ഞുങ്ങളെ മാറ്റി പാര്‍പ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
അതേസമയം, ആദ്യ സീപ്ലെയിന്‍ പദ്ധതി നടപ്പാകാതെ പോയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മതിയായ ചര്‍ച്ചകള്‍ നടത്താതിരുന്നത് കൊണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്നത്തെയും ഇന്നത്തെയും പദ്ധതി ഒന്നല്ലെന്നും മന്ത്രി പ്രതികരിച്ചു. സീ പ്ലെയിന്‍ പദ്ധതിക്ക് 2013ല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയില്ലെന്നും പക്ഷേ ഞങ്ങള്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കായലില്‍ ഇറക്കുന്നതിലാണ് മത്സ്യത്തൊഴിലാളികളും യൂണിയനുകളും എതിര്‍പ്പുയര്‍ത്തിയതെന്നും ഇത് ഡാമിലാണ് ഇറക്കുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
COMMENTS