പാലക്കാട്: ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും കെ....
പാലക്കാട്: ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും കെ. സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ് ജനവിധി.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും യുഡിഎഫിന് ലഭിച്ചു. പരാജയത്തിലെ ജാള്യതയാണ് സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത്. സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ് അവര്‍ക്ക് തിരിച്ചടിയായത്. അത് മനസിലാക്കാതെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. ബിജെപിയുടെ അജണ്ടകളാണ് സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത്. അതിനുള്ള തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകള്‍ വയനാടും പാലക്കാടും ചേലക്കരയിലും യുഡിഎഫിന് കിട്ടി.
അത് സൂചിപ്പിക്കുന്നത് പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ്. ചേലക്കരയിലെ പരാജയ കാരണം പരിശോധിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സിപിഎം കൈവശം വെയ്ക്കുന്ന മണ്ഡലമാണ് ചേലക്കര. സിപിഎമ്മിന് അവിടെ കഴിഞ്ഞ തവണ കിട്ടിയ 39400 ഭൂരിപക്ഷം 12201 ലേക്ക് താഴ്ത്താനായ കോണ്‍ഗ്രസിന് ഗോള്‍ഡ് മെഡലാണ് തരണ്ടേന്നും കെ.സുധാകരന്‍ പറഞ്ഞു.
Key Words: KPCC President, Palakkad, K Sudhakaran MP
COMMENTS