പൂര്‍ണമായും എ ഐ സാങ്കേതിക വിദ്യയുടെ കരംപിടിച്ച് വീണ്ടും മലയാളസിനിമയിലെ പ്രിയതാരം ജയന്‍ വെള്ളിത്തിരയിലേക്ക് എത്തിയപ്പോള്‍ സിനിമാ പ്രേമികള്‍ക്...
പൂര്‍ണമായും എ ഐ സാങ്കേതിക വിദ്യയുടെ കരംപിടിച്ച് വീണ്ടും മലയാളസിനിമയിലെ പ്രിയതാരം ജയന്‍ വെള്ളിത്തിരയിലേക്ക് എത്തിയപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശവും അമ്പരപ്പും. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അറിയാമെങ്കിലും എഐ യിലൂടെ ജയന്‍ പുനര്‍ജനിച്ചപ്പോള്‍ എങ്ങോ എവിടെയോ ജയനുണ്ടെന്ന തോന്നലാണ് എല്ലാവര്‍ക്കും തോന്നിയത്.
മോഹന്‍ ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച സിനിമ ലൂസിഫര്‍ സിനിമ പ്രേമികള്‍ ഏവരുടെയും മനസിലുണ്ട്. ലൂസിഫര്‍' സിനിമയുടെ ക്ലൈമാക്‌സില്‍ അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. അതിനു പകരമായി ജയനെ വീഡിയോയില്‍ പ്ലസ് ചെയ്ത് പുറത്തിറക്കിയതാണ് ഏവരേയും ആവേശത്തിലാക്കിയിരിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസിനെയും ജയനൊപ്പം വിഡിയോയില്‍ കാണാം. 'കോളിളക്കം 2' എന്നാണ് വിഡിയോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
ജയന്റെ ആരാധകരടക്കം നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.' എന്ന അടിക്കുറിപ്പോടെ നടന്‍ ബൈജുവും ഇതേ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
എ ഐ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച ഈ വിഡിയോ പുറത്തിറക്കിയത് മള്‍ടിവേഴ്‌സ് മാട്രിക്‌സ് എന്ന പേജാണ്.
Key Words: Kolilakkam 2, AI, Actor Jayan
COMMENTS