കണ്ണൂര്‍: പി പി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ കെ രത്‌നകുമാരിയെ തിരഞ്ഞെടുത്തു. പി പി ദിവ്യ വ...
കണ്ണൂര്‍: പി പി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ കെ രത്‌നകുമാരിയെ തിരഞ്ഞെടുത്തു. പി പി ദിവ്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു പി പി ദിവ്യ സ്ഥാനമൊഴിഞ്ഞത്.
ഏഴിനെതിരേ എതിരെ 16 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ജൂബിലി ചാക്കോയെ രത്‌നകുമാരി പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ കളക്ടര്‍ അരുണ്‍ കെ വിജയന്‍ വിലക്കിയിരുന്നു. രാവിലെ എത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. കനത്ത സുരക്ഷയാണ് പഞ്ചായത്തിനു പുറത്ത് സജ്ജമാക്കിയിരുന്നത്.
പുതിയ പ്രസിഡന്റിന് പി പി ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നു. പ്രതിപക്ഷവും രത്‌ന കുമാരിക്ക് ആശംസ നേര്‍ന്നു.
Summary: Following the resignation of PP Divya, Adv. KK Ratnakumari was chosen as the president of Kannur District Panchayat. PP Divya abstained from voting.
COMMENTS