ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജറിന്റെ വിശ്വസ്തനായിരുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ കസ്റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെ...
ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജറിന്റെ വിശ്വസ്തനായിരുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് ദല്ല കാനഡയില്‍ കസ്റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഒക്ടോബര്‍2829 തീയതികളിലാണ് വെടിവയ്പുണ്ടായത്. അര്‍ഷ്ദീപ് കാനഡയില്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതായാണ് വിവരം. പഞ്ചാബ് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
ഹാള്‍ട്ടണ്‍ റീജണല്‍ പൊലീസ് സര്‍വീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായി കനേഡിയന്‍ ഏജന്‍സി പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വിവരകൈമാറ്റം നടക്കുന്നില്ല.
Key Words : Khalistan Terrorist, Arshdeep Dalla, Canada
COMMENTS