Kerala women commission about Hema committee report in Supreme court
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസന്വേഷണം തടസപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍.
ഇരകളുടെയും പ്രതികളുടെയും സ്വകാര്യത മാനിച്ചുകൊണ്ടുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ച സന്ദര്‍ഭത്തിലാണ് വനിതാ കമ്മീഷനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കമ്മിറ്റിയുമായി ബന്ധപ്പെട്ട് 26 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം ഹേമ കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ ഇരകള്‍ക്ക് താത്പര്യമില്ലെന്നും എന്നിരുന്നാലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Keywords: Womens commission, Supreme court, Hema committee report, Case
COMMENTS