Kerala welfare pension scam
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് വിഷയത്തില്‍ എന്തു നടപടി വേണമെന്ന് അതത് വകുപ്പുകള്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
വിഷയത്തില്‍ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിഷയത്തില്‍ ഇന്ന് ഉച്ചക്ക് 12.30 ന് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ധനവകുപ്പ്, തദ്ദേശ ഭരണവകുപ്പ് മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
Keywords: CM, Pension scam, Government servants, Meeting
COMMENTS