Kerala government about Waqf land issue
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌ന വിഷയത്തില്‍ ഉന്നതതല യോഗം വിളിച്ച് സര്‍ക്കാര്‍. ഈ മാസം 16 നാണ് ഓണ്‍ലൈനായി യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിയമമന്ത്രി, റവന്യൂ മന്ത്രി, വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദു റഹ്മാന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുക്കും.
വിഷയത്തില്‍ നിമപരമായ സാധ്യതകള്‍ തേടുന്നതിനും മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കുക, വിഷയത്തില്‍ കോടതിയിലുള്ള കേസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഒരു മുസ്ലിം മത സംഘടനയും ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഭൂമി നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ വിട്ടുനല്‍കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Government, Waqf land issue, CM, V.D Satheesan, All party meet
COMMENTS