കൊച്ചി: ലോക സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേള്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫുട്‌ബോളിനെ ഹൃദയത്തോട...
കൊച്ചി: ലോക സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേള്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടാണ് കേരളമെന്നും ദേശരാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്‌നേഹമാണ് നമുക്ക് ഫുട്‌ബോളിനോടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വര്‍ഷം ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദര്‍ശനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മത്സരത്തിനായി ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Key Words: Kerala, Pinarayi Vijayan, Argentina, Football
COMMENTS