കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയന് വീണ്ടും കുരുക്ക്. സി.പി.ഐ. ...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയന് വീണ്ടും കുരുക്ക്. സി.പി.ഐ. നേതാക്കളാണ് കണ്ണൂര്‍ കളക്ടര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ആറളം ഫാംഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരേയാണ് ഫാം ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. കളക്ടര്‍ക്കെതിരായ പരാതി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും റവന്യൂമന്ത്രിക്കും കണ്ണൂരിലെ നേതാക്കള്‍ നല്‍കിയിട്ടുണ്ട്
സഹപ്രവര്‍ത്തകന്റെ മരണത്തിന് മൗനാനുവാദിയായി നിന്ന കളക്ടര്‍ അരുണ്‍ കെ. വിജയനാണ് ഫാം പാട്ടത്തിന് നല്‍കാന്‍ മുന്‍കൈയെടുക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഫാം ഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കുന്നത് എല്‍.ഡി.എഫ്. നയത്തിന് വിരുദ്ധമാണ്. ഫാമിന്റെ കണ്ണായ ഭൂമിയാണ് പാട്ടക്കരാറിലൂടെ കൈമാറുന്നത്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കളക്ടര്‍ക്ക് ആര് അധികാരം നല്‍കിയെന്നാണ് സി പി ഐ നേതാക്കള്‍ ചോദിക്കുന്നത്.
Key Words: Kannur Collector, CPI,Aralam Land Lease Issue
COMMENTS