തിരുവനന്തപുരം: പാര്‍ട്ടിയുടെ എ പ്‌ളസ് മണ്ഡലമായ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ബിജെപി...
തിരുവനന്തപുരം: പാര്‍ട്ടിയുടെ എ പ്‌ളസ് മണ്ഡലമായ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇന്നുച്ചക്ക് 12 മണിക്ക് സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണും. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയപ്പെടുകയും പാര്‍ട്ടി ഭരിക്കുന്ന കോര്‍പറേഷനിലേതടക്കം 10000ലധികം വോട്ട് ഇത്തവണ കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ പരാജയത്തിന് കാരണം ശോഭാ സുരേന്ദ്രനും ശോഭയെ പിന്തുണക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരും ആണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ അറിയിച്ചതായി വിവരമുണ്ട്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവര്‍ കണ്ണാടി പഞ്ചായത്ത് കേന്ദ്രീകരിച്ച് വോട്ട് മറിച്ചെന്നും സുരേന്ദ്രന്റെ പക്ഷം ആരോപിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12ന് സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
COMMENTS