പത്തനംതിട്ട : കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യ...
പത്തനംതിട്ട: കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറഞ്ഞതിന്റെ അര്‍ഥം നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ കരിവാരി തേക്കാന്‍ മൂന്നു നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തിനെ ഒരു തരത്തിലും അംഗീകരിക്കില്ല.
അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ അപമാനിക്കാന്‍ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല, അതില്‍ ഒരു സംശയവും വേണ്ട - കെ സുരേന്ദ്രന്‍ പറഞ്ഞു.
Key Words: K Surendran, BJP, Fake News
COMMENTS