തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി വി ഡി സതീശന്‍ ഉണ്ടാക്കിയ നടത്തി...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി വി ഡി സതീശന്‍ ഉണ്ടാക്കിയ നടത്തിയ ധാരണ പാലക്കാടിന്റെ സമാധനാന്തരീക്ഷം തകര്‍ക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
പോപ്പുലര്‍ ഫ്രണ്ട് - കോണ്‍ഗ്രസ് സഖ്യത്തിനെതിരായ വിധി എഴുത്താവും പാലക്കാടുണ്ടാവുക. ഒരു വിഭാഗത്തിന്റെ വീട് സമ്പര്‍ക്കത്തിനായി ഗ്രീന്‍ ആര്‍മി എന്ന സംഘം പാലക്കാട് ഇറങ്ങുകയാണ്.
തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായപ്പോള്‍ സതീശനും യു ഡി എഫും ഭീകരവാദികളെ കൂട്ടുപിടിക്കുകയാണ്. ആരാധനാലയങ്ങളില്‍ എസ് ഡി പി ഐക്കാര്‍ വിതരണം ചെയ്യുന്ന നോട്ടീസിനെ കോണ്‍ഗ്രസ് തള്ളിപറയുമോ? പാലക്കാട്ടെ കോണ്‍ഗ്രസിന്റെ ഓഫീസില്‍ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണുള്ളത്. കോണ്‍ഗ്രസ് പൂര്‍ണമായും പി എഫ് ഐ വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു.
വര്‍ഗീയതയുടെ കാര്യത്തില്‍ അവരോട് മത്സരിക്കുകയാണ് എല്‍ ഡി എഫ്. ഭീകരവാദികളെ ജനം തൂത്തെറിയുക തന്നെ ചെയ്യും. വോട്ട് ബാങ്ക് രാഷ്ട്രീയം പരാജയപ്പെട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വഖഫിന്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ്ലിംലീഗിന്റെ തീവ്രത പോരാഞ്ഞിട്ടാണ് സതീശന്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവര്‍ക്ക് ജനം മാപ്പ് നല്‍കില്ല.
പാലക്കാട് കോണ്‍ഗ്രസില്‍ ഉപജാപകവൃന്ദംപിടിമുറുക്കിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Key Words: K Surendran, VD Satheesan
COMMENTS