തിരുവനന്തപുരം: ആര് വിചാരിച്ചാലും കേരളത്തില്‍ കെ - റെയില്‍ വരില്ലെന്ന് താന്‍ ഉറപ്പിച്ച് പറയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്ര...
തിരുവനന്തപുരം: ആര് വിചാരിച്ചാലും കേരളത്തില്‍ കെ - റെയില്‍ വരില്ലെന്ന് താന്‍ ഉറപ്പിച്ച് പറയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റെയില്‍വേ മന്ത്രി ഇന്നലെ ഇത് സംബന്ധിച്ച് അറിയിച്ച നിലപാടില്‍നിന്ന് വിഭിന്നമാണ് സുരേന്ദ്രന്റെ ഈ നിലപാട്.
സാങ്കേതിക പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവുമാണ് ഇന്നലെ റെയില്‍വേ മന്ത്രി പറഞ്ഞത്. രണ്ടും വലിയ പ്രശ്‌നങ്ങളാണ്. ഗോവിന്ദന്റെ അപ്പ കച്ചവടം സില്‍വര്‍ ലൈനില്‍ നടക്കില്ല. അതിന് താന്‍ ഗ്യാരന്റിയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ആര് പറഞ്ഞാലും കേരളത്തില്‍ കെ - റെയില്‍ വരില്ല. അത് ബി.ജെ.പിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സാങ്കേതിക തകരാര്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ തയാറാകുമെന്നായിരുന്നു ഇന്നലെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
Key Words: K-rail, K Surendran
COMMENTS