പാലക്കാട്: പാലക്കാട് തന്നെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്‌സാപ്പില്‍ കിട്ടിയിരുന്നു എന്നും പ്രഖ്യാപനം വന്നപ്പോള്‍ ഡിലീറ്റ്...
പാലക്കാട്: പാലക്കാട് തന്നെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്‌സാപ്പില്‍ കിട്ടിയിരുന്നു എന്നും പ്രഖ്യാപനം വന്നപ്പോള്‍ ഡിലീറ്റ് ചെയ്‌തെന്നും വെളിപ്പെടുത്തി കെ മുരളീധരന്‍.
അത്തരത്തില്‍ ഡിലീറ്റ് ചെയ്യാത്തവരുടെ കയ്യില്‍ നിന്നായിരിക്കും കത്ത് ചോര്‍ന്നതെന്നും പാലക്കാട് സ്ഥാനാര്‍ത്ഥി സംബന്ധിച്ച് വിയോജിപ്പുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ കൂടിയാലോചന നടത്തിയില്ല എന്ന പരാതി ഉണ്ടായിരുന്നെങ്കിലും മുഖം വീര്‍പ്പിച്ച് മാറി നില്‍ക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് പ്രചാരണത്തിന് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: K Muralidharan, WhatsApp, Congress
COMMENTS