Israel attack in Beirut today
ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ ബസ്തയില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചു. മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ബസ്തയിലെ എട്ടു നില കെട്ടിടത്തിനുനേരെ ആക്രമണമുണ്ടായത്. കെട്ടിടം പൂര്‍ണമായും തകരുകയും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചു. ഇസ്രായേലിന്റെ ബെയ്‌റൂട്ട് ലക്ഷ്യമാക്കിയുള്ള ഈ ആഴ്ചയിലെ നാലാമത്തെ മിസൈല്‍ ആക്രമണമാണിത്.
Keywords: Israel, Beirut, Attack, Today
COMMENTS