വാഷിംഗ്ടണ്‍: പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തില്‍ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചത്. ചിത്രങ്ങളില്‍ സുനിതയെ വളരെ ക്...
വാഷിംഗ്ടണ്‍: പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തില്‍ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചത്. ചിത്രങ്ങളില്‍ സുനിതയെ വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നതെന്നും ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇനിയും മാസങ്ങള്‍ ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച ശേഷമേ സുനിതക്ക് ഭൂമിയിലേക്ക് തിരികെ വരാനാകൂ. ഈ സാഹചര്യത്തില്‍ സുനിതയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുയരുകയാണ്.
എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവര്‍ക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.
Key Words: NASA scientist, Sunitha Williams, ISS
COMMENTS