ന്യൂഡല്‍ഹി : ഇന്ത്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഒഡീഷ തീരത്തുള്ള എപ...
ന്യൂഡല്‍ഹി: ഇന്ത്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നും ശനിയാഴ്ചയാണ് മിസൈല്‍ പരീക്ഷിച്ചത്.
ഇത്തരം നിര്‍ണായക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചെന്നും മിസൈല്‍ പരീക്ഷണം നടത്തിയതിനെ ചരിത്ര നിമിഷമെന്നും രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു.
1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകള്‍ വഹിക്കാന്‍ കെല്‍പ്പുള്ളതാണ് ഇന്ത്യയുടെ മിസൈല്‍. ഹൈദരാബാദിലെ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്‌സിലെ ലബോറട്ടറികളും മറ്റ് ഡിആര്‍ഡിഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേര്‍ന്നാണ് മിസൈല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഡിആര്‍ഡിഒയിലെയും സായുധ സേനയിലെയും മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
Key Words: India , Long-Range Hypersonic Missile
COMMENTS