ന്യൂഡല്‍ഹി: 2036ലെ ഒളിംപിക്‌സിനും പാരാലിംപിക്‌സിനും ആതിഥേയത്വം വഹിക്കാന്‍ അവകാശവാദമുന്നയിച്ച് ഇന്ത്യ ഒളിംപിക് കമ്മിറ്റിയുടെ ആതിഥേയ സമിതിക്ക്...
ന്യൂഡല്‍ഹി: 2036ലെ ഒളിംപിക്‌സിനും പാരാലിംപിക്‌സിനും ആതിഥേയത്വം വഹിക്കാന്‍ അവകാശവാദമുന്നയിച്ച് ഇന്ത്യ ഒളിംപിക് കമ്മിറ്റിയുടെ ആതിഥേയ സമിതിക്ക് കത്ത് നല്‍കിയതായി ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒളിംപിക്‌സിന് അവകാശവാദമുന്നയിച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉള്‍പ്പെടുന്നത്. ഇന്ത്യയ്ക്കൊപ്പം മെക്സിക്കോ, ഇന്തോനേഷ്യ, തുര്‍ക്കി, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും 2036 ഒളിമ്പിക്‌സ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ ഇതുവരെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും മാത്രമാണ് ആതിഥേയത്വം വഹിച്ചിട്ടുള്ളത്. 2036 ഒളിമ്പിക്സില്‍ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ കുറിച്ച് ആഗസ്ത് 15 ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ഇത് 140 കോടി ഇന്ത്യക്കാരുടെ ചിരകാല സ്വപ്‌നവും ആഗ്രഹവുമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റുകളോട് 2036 ഒളിമ്പിക്‌സിന്റെ തയ്യാറെടുപ്പുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം, മുംബൈയില്‍ നടന്ന ഐ ഒസി യുടെ 141-ാം സെഷനിലും ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.
Key Words: India, Olympics
COMMENTS