ആലപ്പുഴ: ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രി പ...
ആലപ്പുഴ: ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും. ഈ വ്യാഴാഴ്ച രാത്രിയായിരുന്നു നാലു മാസം ഗര്‍ഭിണിയായ യുവതി അപകടത്തില്‍പ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള കടയില്‍ വസ്ത്രം വാങ്ങാന്‍ ഭര്‍ത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന പലക തകര്‍ന്നു ഓടയിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ ഓടയ്ക്ക് മുകളില്‍ സ്ലാബ് സ്ഥാപിച്ചു.
Key Words: Minister Muhammed Riyaz
COMMENTS