മലപ്പുറം: തിരൂരില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി.ചാലിബിനെ കാണാതായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസല്...
മലപ്പുറം: തിരൂരില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി.ചാലിബിനെ കാണാതായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസല്‍, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ചാലിബിനെ ഭീഷണിപ്പെടുത്തി ഇവര്‍ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം. വ്യാജ പോക്‌സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്.
പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെയാണ് ചാലിബ് വീടുവിട്ടത്. അതേസമയം, കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ ചാലിബ് വീട്ടില്‍ മടങ്ങിയെത്തി. മാനസിക പ്രയാസങ്ങള്‍ മൂലമാണ് വീടുവിട്ടതെന്ന് ചാലിബ് ഫോണിലൂടെ ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Key Words: Deputy Tehsildar Missing Case, Arrest
COMMENTS