കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കളമ...
കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കളമശേരിയിലെ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള നാടകാവതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
യുവ അഭിഭാഷകരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച മറ്റു അഭിഭാഷകര്‍ക്കും പരിക്കേറ്റതായാണ് വിവരം. കളമശേരിയിലെ ഹാളില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ പുറത്തിറങ്ങിയും ഇരു ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
Key Words: Kochi, Lawyers, Clash
COMMENTS