Finding that even BMW car owners are getting a social security pension of Rs.1600. The investigation followed the discovery
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിഎംഡബ്ള്യു കാര്‍ ഉടമകള്‍ വരെ 1600 രൂപയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തല്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ വാങ്ങുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അന്വേഷണം.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി.
ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പെന്‍ഷനുള്ള അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനാണ് നിര്‍ദേശം നല്‍കിയത്.
ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടിഷണര്‍ ഉള്‍പ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ സര്‍വീസ് പെന്‍ഷന്‍ കിട്ടുന്നവരും ക്ഷേമ പെന്‍ഷന്‍ പറ്റുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരില്‍ മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതലുള്ളതാണെന്നും കണ്ടെത്തി.
Summary: Finding that even BMW car owners are getting a social security pension of Rs.1600. The investigation followed the discovery that retired government officials were receiving pensions.
COMMENTS