കൊച്ചി: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഐഎഎസ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ...
കൊച്ചി: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഐഎഎസ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡിജിപി എസ്.ദര്‍വേശ് സാഹിബിനു റിപ്പോര്‍ട്ട് നല്‍കി.
ഐ ഫോണ്‍ അടക്കം ഗോപാലകൃഷ്ണന്‍ ഉപയോഗിച്ച 2 ഫോണുകളാണ് പൊലീസ് പരിശോധനയ്ക്കു കൈമാറിയത്. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് ഗോപാലകൃഷ്ണന്‍ പൊലീസിനു നല്‍കിയത്. ഈ സാഹചര്യത്തില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്തതായി തെളിവില്ലെന്ന് മെറ്റ കമ്പനി അധികൃതരും പൊലീസിനെ അറിയിച്ചിരുന്നു.
രണ്ട് പരിശോധനാ ഫലങ്ങള്‍ ചേര്‍ത്താണ് വസ്തുതാ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ.ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകളും പരിശോധിച്ച ഫൊറന്‍സിക് ലാബ് അധികൃതരാണ് റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്.
Key Words: IAS WhatsApp Group, Report
COMMENTS