പത്തനംതിട്ട: നട തുറന്ന് ഒന്‍പത് ദിവസം പൂര്‍ത്തിയായപ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 കോടി 33 ലക്ഷത്തി 79 ആയിരത്തി 701 രൂപയുടെ അധിക വരുമാ...
പത്തനംതിട്ട: നട തുറന്ന് ഒന്‍പത് ദിവസം പൂര്‍ത്തിയായപ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 കോടി 33 ലക്ഷത്തി 79 ആയിരത്തി 701 രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ ഇതേ വരെ 41 കോടി 64 ലക്ഷത്തി 65 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചത് 28 കോടി 30 ലക്ഷത്തി 20 ആയിരത്തി 364 രൂപയാണ്.
അരവണ വിറ്റുവരവില്‍ 17 കോടി, 71 ലക്ഷത്തി 60 ആയിരത്തി 470 രൂപ ലഭിച്ചപ്പോള്‍, അപ്പം വിറ്റുവരവായി 2 കോടി 21 ലക്ഷത്തി 30 ആയിരത്തി 685 രൂപയും ലഭിച്ചു. കാണിക്ക ഇനത്തില്‍ ഇതേ വരെ ലഭിച്ചത് 13 കോടി 92 ലക്ഷത്തി 31 ആയിരത്തി 625 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 9 കോടി 3 ലക്ഷത്തി 63 ആയിരത്തി 100 രൂപയാണ്.
ഇക്കാലയളവില്‍ 612290 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3 ലക്ഷത്തി 3501 തീര്‍ത്ഥാടകരാണ് കൂടുതലായി എത്തിയത്.
Key Words: Sabarimala
COMMENTS