NCP clears Thomas K Thomas MLA
തിരുവനന്തപുരം: കൂറുമാറ്റ കോഴ വിഷയത്തില്‍ തോമസ് കെ തോമസ് എം.എല്‍.എയ്ക്ക് എന്‍.സി.പിയുടെ ക്ലീന്‍ ചിറ്റ്. എല്‍.ഡി.എഫ് എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും എന്‍.സി.പി അജിത് പവാര്‍ പക്ഷത്തേക്ക് കൂറു മാറാനായി തോമസ് അന്‍പത് കോടി വീതം വാഗ്ദാനം ചെയ്തു എന്നതാണ് വിവാദം.
ഇത് പരാതിയായി മുഖ്യമന്ത്രിയുടെ മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആന്റണി രാജു മുഖ്യമന്ത്രിക്കു മുന്നില്‍ ഇത് ശരിവയ്ക്കുകയും കോവൂര്‍ കുഞ്ഞുമോന്‍ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഈ വിഷയം അന്വേഷിക്കാന്‍ എന്‍.സി.പി അന്വേഷണ കമ്മീഷനെ വയ്ക്കുകയും ചെയ്തിരുന്നു. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
Keywords: Horse trading allegation, Thomas K Thomas MLA, NCP, Clean Chit
COMMENTS