High court notice about Kodakara hawala case
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം കേസിന്റെ പുരോഗതി അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
കേസിലെ അന്‍പതാം സാക്ഷിയുടെ ഹര്‍ജിയിന്മേലാണ് കോടതി നടപടി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊടകരയ്ക്കടുത്ത് ദേശീയപാതയില്‍ ഒരു സംഘം കാറില്‍ നിന്നും പണം മോഷ്ടിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് കള്ളപ്പണത്തില്‍ എത്തി നിന്നത്.
ആദ്യം 25 ലക്ഷമാണ് അപഹരിച്ചതെന്നായിരുന്നു വിവരമെങ്കിലും പിന്നീടത് 3.5 കോടിയിലെത്തുകയായിരുന്നു. ഇത് രാഷ്ട്രീയമായി വന്‍ വിവാദമാകുകയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കം പ്രതിപ്പട്ടികയിലാകുകയും ചെയ്തിരുന്നു.
COMMENTS