High court is against wayanad harthal
കൊച്ചി: വയനാട് ദുരന്തബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ലെന്നും നിരുത്തരവാദപരമായ സമീപനമാണിതെന്നും കോടതി വ്യക്തമാക്കി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. ദുരന്ത മേഖലയില്‍ നടത്തിയ ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നുയെന്നു പറഞ്ഞ കോടതി അധികാരത്തില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് എന്തിനാണ് ഹര്‍ത്താല്‍ നടത്തിയതെന്നും ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും അതുകൊണ്ട് എന്തു കിട്ടിയെന്നും കോടതി ചോദിച്ചു.
Keywords: High court, Harthal, Wayanad, LDF, UDF
COMMENTS