High court dismisses Waqf board case
കൊച്ചി: വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. അനുമതിയില്ലാതെ വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവില്‍ വന്നത്.
കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഉണ്ടായിരുന്ന കേസാണ് റദ്ദാക്കിയത്. വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്തുണ്ടായ ഈ വിധി ഏറെ നിര്‍ണ്ണായകമാണ്.
Keywords: High court, Waqf board case, Dismiss
COMMENTS