ജറുസലേം: ഇസ്രയേലിലെ ഷാരോണ്‍ മേഖലയിലെ അറബ് നഗരമായ ടിറയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ്...
ജറുസലേം: ഇസ്രയേലിലെ ഷാരോണ്‍ മേഖലയിലെ അറബ് നഗരമായ ടിറയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. ലബനനില്‍ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകള്‍ വന്ന് പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
ലബനനില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളില്‍ ചിലത് പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ത്തുവെങ്കിലും മൂന്ന് റോക്കറ്റുകള്‍ ജനവാസമേഖയില്‍ പതിക്കുകയായിരുന്നു. ടെല്‍ അവീവില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ വടക്കുകിഴക്കായി വെസ്റ്റ് ബാങ്ക് അതിര്‍ത്തിയിലാണ് അറബ് നഗരമായ ടിറ.
Key Words: Hezbollah, Rocket Attack, Israel
COMMENTS