തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. മലയോര മേഖലകളിലാണ് ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചത്. തിരുവനന്...
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. മലയോര മേഖലകളിലാണ് ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. വിദ്യാര്‍ഥിയായ മിഥുനാണു മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍ വിനോദസഞ്ചാരത്തിനു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴാണു മിന്നലേറ്റത്. കോട്ടയത്തു മണിക്കൂര്‍ 83 മില്ലിമീറ്ററും ഇടുക്കി ഉടുമ്പന്നൂരില്‍ അര മണിക്കൂറില്‍ 41 മില്ലിമീറ്ററും മഴ ലഭിച്ചു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് (4) തിരുവനന്തപുരം ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 8നും യെലോ അലര്‍ട്ടുണ്ട്.
Key Words: Heavy Rain, Alert
COMMENTS