On the 19th of this month, the UDF and LDF announced a hartal in Wayanad district against the central government's stance of not providing assistance
സ്വന്തം ലേഖകന്‍
ദുരന്തബാധിതരെ കേന്ദ്രം അവഗണിക്കുകയാണെന്നു ഇരു മുന്നണികളും ആരോപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വയനാട്ടില്‍ പുനരധിവാസം നീളുന്ന സാഹചര്യത്തില്‍ കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു.
ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്രം പറഞ്ഞിരുന്നു. മാത്രമല്ല, ദുരന്തം നേരിടാനുള്ള പണം ഇപ്പോള്‍ തന്നെ കേരളത്തിന്റെ പക്കലുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദുരന്തബാധിതരോടുള്ള അനീതിയാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ അടിയന്തര സഹായം അര്‍ഹിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തബാധിത മേഖല പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിച്ചിട്ടും മോഡി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
എന്‍ഡിആര്‍എഫിന്റേയും എസ്ഡിആര്‍എഫിന്റേയും മാനദ പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നിലപാട്. ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളതു പ്രകാരമുള്ള സഹായം കേരളത്തിന് കിട്ടുമെന്നാണ് കേന്ദ്രം കത്തില്‍ പറയുന്നത്.
കേന്ദ്ര നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
പ്രത്യേക പാക്കേജായി 1500 കോടി രൂപ നല്കുകയും ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും വേണമെന്നാണ് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്.
Summary: On the 19th of this month, the UDF and LDF announced a hartal in Wayanad district against the central government's stance of not providing assistance in the Mundakai-Churalmala landslide disaster that has plunged Wayanad into utter devastation.
COMMENTS