Harini Amarasuriya sworn in as Srilanka's prime minister
കൊളംബോ: ഡോ.ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പതിനാറാമത് പ്രധാനമന്ത്രിയായി അധികാരമേറ്റു. കൊളംബോയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തിനു പുറമെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ പ്രസിഡന്റ് ഏറ്റെടുക്കും.
പ്രസിഡന്റും പ്രധാനമന്ത്രിയുമടക്കം 22 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എന്‍.പി.പി അധികാരത്തിലെത്തിയത്.
Keywords: Srilanka, Harini Amarasuriya , PM, 16th



COMMENTS