Gujarat medical student dies during ragging
ഗാന്ധിനഗര്‍: മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിന് ഇരയായി എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. ഗുജറാത്തിലെ ധാര്‍പുര്‍ പടാനിലുള്ള ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി അനില്‍ മെതാനിയയാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റഗിങ്ങിനിരയായി മരിച്ചത്.
റാഗിങ്ങിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്നു മണിക്കൂറോളം നിര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ വച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പീഡനത്തെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയ ശേഷമാണ് മരണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Keywords: Ragging, Gujarat, Medical student, Die
COMMENTS