തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സ...
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ഹൈക്കോടതി വിധിയെയും ഭരണഘടനയെയും ഗവര്‍ണര്‍ വെല്ലുവിളിക്കുകയാണ്. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചു. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത് സര്‍വകലാശാല പ്രവര്‍ത്തനം താറുമാറാക്കുന്ന നിലപാടാണ് ഗവര്‍ണറുടേതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയൊന്നും ബാധകമല്ലെന്ന രീതിയിലാണ് ഗവര്‍ണറുടെ യാത്രയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒന്‍പത് കോടതി വിധികള്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായി.
ഗവര്‍ണറുടേത് കാവി വത്ക്കരണത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഗവര്‍ണറുടെ നടപടിയില്‍ യു ഡി എഫിന്റെ നിലപാട് എന്താണെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
Key Words: Governor, MV Govindan
COMMENTS