Governor about VC appointments
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നെന്നും വി.സി നിയമനത്തില്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന വിധി വന്നതിനുശേഷമാണ് നിയമനമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ആരുമായും തര്‍ക്കത്തിനില്ലെന്നും സര്‍ക്കാരിന് എതിരഭിപ്രായമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക സര്‍വകലാശാല വി.സിയായി ഫ്രൊഫ. കെ.ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി സിസ തോമസിനെയും ഗവര്‍ണര്‍ നിയമിച്ചത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിശദീകരണം. ഇരുവരും അതത് സര്‍വകലാശാല വി.സിമാരായി ചുമതലയേല്‍ക്കുകയും ചെയ്തു.
Keywords: Governor, VC, Appointment, Issue, Government
COMMENTS