Gold price today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. പവന് 320 രൂപയുടെയും ഗ്രാമിന് 40 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 56,360 രൂപയും ഗ്രാമിന് 7,045 രൂപയുമാണ് ഇന്നത്തെ വില.
18 കാരറ്റ് സ്വര്‍ണ്ണവിലയിലും ഇന്ന് കുറവുണ്ട്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 18 കാരറ്റ് സ്വര്‍ണ്ണം പവന് 46,480 രൂപയും ഗ്രാമിന് 5,810 രൂപയുമായി.
ഒക്ടോബര്‍ 31 ന് സ്വര്‍ണ്ണത്തിന് റിക്കാര്‍ഡ് വിലയായ 59,640 രൂപയിലെത്തിയിരുന്നെങ്കിലും രണ്ടാഴ്ചയ്ക്കിടെ 2,800 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.
Keywords: Gold, Price, Rs.56,360, Decrease
COMMENTS