ന്യൂഡല്‍ഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്. തട്ടിപ്പിനും വഞ്ചനക്കുമാണ് കേസെടുത്തിരിക്കുന്ന...
ന്യൂഡല്‍ഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്. തട്ടിപ്പിനും വഞ്ചനക്കുമാണ് കേസെടുത്തിരിക്കുന്നത്.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.
അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയിലെ മറ്റൊരു എക്സിക്യൂട്ടീവും മുന്‍ സിഇഒ വിനീത് ജെയ്‌നും തങ്ങളുടെ അഴിമതി വായ്പക്കാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും മറച്ചുവെച്ച് 3 ബില്യണ്‍ ഡോളറിലധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
COMMENTS