Former CPM MLA Aisha Potty leaves political life
കൊട്ടാരക്കര: മുന്‍ സി.പി.എം എം.എല്‍.എയും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി സജീവ രാഷ്ട്രീയം വിടുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്ന് ഐഷ പോറ്റി പറഞ്ഞു.
ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും ഓടിനടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നും അവര്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന കാരണം പറഞ്ഞ് ഐഷ പോറ്റിയെ സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഐഷ പോറ്റിയോട് അവഗണന കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു.
Keywords: Aisha Potty, CPM, Politics, Former Kottarakkara MLA
COMMENTS