കണ്ണൂര്‍: ഇ പി ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം എന്ന പേരില്‍ ഉപ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം സംബന്ധിച്ച് തുടര്‍ അന്വേഷണം വേണമെന്ന് എല്‍ ഡ...
കണ്ണൂര്‍: ഇ പി ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം എന്ന പേരില്‍ ഉപ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം സംബന്ധിച്ച് തുടര്‍ അന്വേഷണം വേണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയിരുന്നു. പറയാത്ത പല കാര്യങ്ങളും പുസ്തകമെന്ന പേരില്‍ ഇറങ്ങിയ പി ഡി എഫില്‍ ഉണ്ടായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.
പുസ്തകം എഴുതാന്‍ ഇ പി ആര്‍ക്കും കരാര്‍ നല്‍കിയിരുന്നില്ലന്നും, ഡി സി ബുക്‌സ് ജീവനക്കാര്‍ക്കെതിരെയെടുത്ത നടപടി സ്വാഗതാര്‍ഹമാണെന്നും ടി പി പറഞ്ഞു. ഡി സി ബുക്‌സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. പാര്‍ട്ടിക്ക് ഇ പിയെ വിശ്വാസമാണന്നും, വിവാദങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
Key Words: EP Jayarajan, Autobiography Controversy, LDF Convener TP Ramakrishnan
COMMENTS