കൊച്ചി: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ നേതാവ...
കൊച്ചി: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ നേതാവ് വി.എസ്.സുനില്‍ കുമാര്‍. കോടതി വിധി നടപ്പിലാക്കിയാല്‍ പൂരങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതാക്കി കാണരുതെന്നും അദ്ദേഹം പറയുന്നു.
ഹൈക്കോടതിയുടെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശം അപ്രായോഗികമെന്ന് മന്ത്രി കെ. രാജനും വ്യക്തമാക്കി. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടു യോജിക്കാനാവില്ലെന്നും പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേള്‍ക്കാതെയാണ് കോടതിയുടെ നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു. ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ വേണോ എന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണെന്നും പൂരം അതിന്റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Elephant Issue, V.S. Sunil Kumar, Court order.
COMMENTS