കൊച്ചി : താമസസ്ഥലത്തുനിന്നു ലഹരിമരുന്ന് കണ്ടെത്തിയെന്ന കേസില്‍ യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്...
കൊച്ചി : താമസസ്ഥലത്തുനിന്നു ലഹരിമരുന്ന് കണ്ടെത്തിയെന്ന കേസില്‍ യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് പാലാരിവട്ടം പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം.
തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി.
ഈ മാസം 16നാണ് തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയുടെ തമ്മനത്തെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഡാന്‍സഫ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രാസലഹരി പിടികൂടിയത്.
പാലാരിവട്ടം പൊലീസ് കേസെടുത്തതിനു പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവില്‍ പോയി. ഈ കേസിലാണ് തൊപ്പിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ.
Key Words: Drug case, Court, YouTuber Toppi, Anticipatory Bail Plea
COMMENTS