അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യ...
അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക്. കെ.എല്‍ മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതി യാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. സംസ്‌കൃതത്തെയും മലയാളത്തെയും ഒരേപോലെ സ്‌നേഹിക്കുകയും സമ്പന്നമാക്കുകയും ചെയ്ത അധ്യാപക ശ്രേഷ്ഠനാണ് ചാത്തനാത്ത് അച്യുതനുണ്ണി.
അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് ഡിസംബര്‍ ഒന്നിന് വൈകിട്ട് 5 മണിക്ക് പുരസ്‌കാരം സമര്‍പ്പിക്കും.
പൗരസ്ത്യ കാവ്യ സാഹിത്യ സംസ്‌കൃതിയിലേക്കും മീമാംസയിലേക്കും സഞ്ചരിച്ച് അവ ആഴത്തില്‍ ആസ്വാദക ലോകത്തിനായി ഡോ. ചാത്തനാത്ത് അവതരിപ്പിച്ചു. കവി, നോവലിസ്റ്റ്, വ്യാഖ്യാതാവ്, ഭാഷാശാസ്ത്ര വിദഗ്ധന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തന്‍. 18 ഗ്രന്ഥങ്ങളാണ് പൗരസ്ത്യ സാഹിത്യ ദര്‍ശനത്തില്‍ മാത്രം അദ്ദേഹം രചിച്ചത്.
Key Words: Dr. Chathanath Achuthanunni, Award, Balamani Award
COMMENTS