തിരുവനന്തപുരം: പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സന്ദീപ് വാര്യര്‍. നേതാക്കള്‍ വന്നുകണ്ടതിനെ ചര്‍ച്ചയായ...
തിരുവനന്തപുരം: പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സന്ദീപ് വാര്യര്‍. നേതാക്കള്‍ വന്നുകണ്ടതിനെ ചര്‍ച്ചയായി വ്യാഖ്യാനിക്കരുതെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസ് പ്രതിനിധിയായ എ ജയകുമാറിനോട് പ്രശ്നങ്ങള്‍ പറഞ്ഞു.
എന്റെ പരാതികള്‍ നേരത്തെ കേട്ടിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്ന് നേരത്തെ സന്ദീപ് വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ പ്രചരണത്തിന്റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രന്‍ ഔദ്യാരമായി അവതരിപ്പിക്കരുത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരം. ചുമതല നന്നായി നിറവേറ്റി. പാര്‍ട്ടിയില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത് എന്ന് സന്ദീപ് പറഞ്ഞു.
സിപിഎം നേതാക്കള്‍ എന്നെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതിന് നന്ദിയുണ്ട്. എന്നാല്‍ സിപിഎമ്മില്‍ ചേരാനില്ല. ഇപ്പോള്‍ ബിജെപിയിലാണുള്ളത്. സ്വന്തം ജില്ലയില്‍ തന്നെ എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത്. അപമാനിക്കപ്പെടില്ല എന്ന സുരേന്ദ്രന്‍ നല്‍കിയ ഉറപ്പിന്മേലാണ് പാലക്കാട് പോയത്. എന്നാലത് തെറ്റി. കണ്‍വെന്‍ഷന് പോയപ്പോള്‍ വീണ്ടും അപമാനിക്കപ്പെട്ടു. ഇത്തരത്തില്‍ വീണ്ടും അപമാനം സഹിക്കേണ്ടി വന്നപ്പോഴാണ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് എന്നായിരുന്നു മുന്‍പ് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയത്.
ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎമ്മിലേക്ക് പോകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് സന്ദീപ് പറഞ്ഞത്.
Key Words: BJP, CPM, Sandeep Warrier
COMMENTS