തിരുവനന്തപുരം : എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ ...
തിരുവനന്തപുരം : എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍. കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ, നിലവില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലാണ്.
ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലാണ് പി പി ദിവ്യക്ക് കണ്ണൂര്‍ സെനറ്റ് അംഗത്വം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അല്ലാത്തതിനാല്‍ സെനറ്റ് അംഗത്വം എങ്ങനെ നിലനില്‍ക്കും എന്നാണ് ചോദ്യം ഉയരുന്നത്. ഇതേ തുടര്‍ന്നാണ് ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത് . ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവര്‍ണ്ണര്‍ വിശദീകരണം തേടിയത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Key Words: PP Divya, Kannur University Senate, Governor , VC
COMMENTS